ISL 2017: Human Rights commission launches probe on Kerala Blasters ticket sales
ഐഎസ്എല്‍ സീസണ്‍ 4ലെ ആദ്യമത്സരത്തിന്‍റെ കിക്കോഫിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ടിക്കറ്റ് കിട്ടാനില്ലെന്ന പരാതിയുമായി ആരാധകര്‍ നേരത്തെ തന്നെ രംഗത്തു വന്നതാണ്. സംഘാടകർ തന്നെ ടിക്കറ്റ് കരിഞ്ചന്തയിൽ വിൽക്കുന്നുവെന്നാണ് ആക്ഷേപം.ഇത് സംബന്ധിച്ച് വിശദീകരണം നൽകാൻ മനുഷ്യാവകാശ കമ്മിഷനും ഉത്തരവിട്ടിട്ടുണ്ട്.കൗണ്ടറുകളിൽ വിൽപ്പനയുണ്ടെന്ന് അറിഞ്ഞ് കാസർകോഡ് നിന്നും തിരുവനന്തപുരത്ത് നിന്ന് വരെ ആളുകൾ എത്തി.ടിക്കറ്റ് ഇല്ല എന്ന മറുപടിയാണ് സംഘാടകർ ഇവർക്ക് നൽകിയത്.ആകെയുള്ള 39000 ടിക്കറ്റുകളിൽ 38826 ടീക്കറ്റുകളും ഓൺലൈനിൽ വിറ്റുപോയെന്നാണ് പറയുന്നത്. ബുക്ക് മൈ ഷോ ആപ്പ് വഴി മാത്രമാണ് ടിക്കറ്റ് വിൽപ്പന. ഒരു ടിക്കറ്റിന് 30 രൂപയാണ് സർവീസ് ചാർജ്.ബാങ്ക് ശാഖകൾ മുഖേനയുള്ള വിൽപ്പനയും ഇല്ല. അതായത് ഇന്റർനെറ്റ് ഉപയോഗിക്കാത്ത സാധാരണക്കാർക്ക് കളി കാണാൻ കഴിയില്ലെന്ന് ചുരുക്കം. പരാതി വ്യാപകമായതിനെ തുടർന്ന് മൂന്നാം മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന കൗണ്ടറുകളിൽ തുടങ്ങിയിട്ടുണ്ട്.